'മാഡം, എനിക്ക് ശരിക്കും ആര്‍ത്തവമാണ്; എന്റെ പാഡിന്റെ ഒരു ഫോട്ടോ ഞാന്‍ അയയ്ക്കാം; ഇതൊരു ഒഴികഴിവാണ്; സ്വാമിജി നിങ്ങളെ ശകാരിക്കുമെന്ന് ഭയപ്പെടുന്നതിനാലാണ്'; യുവതികളോട് ഹോട്ടല്‍ മുറിയില്‍ എത്താന്‍ ചൈതന്യാനന്ദയുടെ സഹായി ശ്വേത ശര്‍മ്മ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്; അന്വേഷണം തുടരുന്നു

Update: 2025-10-07 12:20 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിക്ക് കുരുക്കായി ഓഡിയോ സന്ദേശം പുറത്ത്. യുവതികളോട് ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ അദ്ദേഹത്തിന്റെ സഹായിയായ ശ്വേത ശര്‍മ്മ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണമാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ആര്‍ത്തവമായതിനാല്‍ ചൈതന്യാനന്ദയെ കാണാന്‍ കഴിയില്ലെന്ന് ഒരു യുവതി പറയുന്നതായി പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഒഴിവുകഴിവുകള്‍ പറയരുതെന്നാണ് അവരോട് ചൈതന്യാനന്ദയുടെ സഹായിയുടെ മറുപടി. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓഡിയോ സന്ദേശം പുറത്തുവന്നത്.

ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ തലവനായ അറുപത്തിരണ്ടുകാരനായ ചൈതന്യാനന്ദ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ അസോഷ്യേറ്റ് ഡീന്‍ ശ്വേത ശര്‍മ്മ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ മൂന്ന് വനിതാ സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈതന്യാനന്ദയ്ക്ക് വഴങ്ങിയില്ലെങ്കില്‍ അക്കാദമിക് രേഖകളും ബിരുദവും തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതികള്‍ ആരോപിച്ചിട്ടുണ്ട്

പുറത്തുവന്ന ഓഡിയോ സംഭാഷണം

ശ്വേത: ഇതൊരു ഒഴികഴിവാണ്

യുവതി: ഇല്ല, മാഡം, ഒഴികഴിവല്ല. എനിക്ക് ശരിക്കും ആര്‍ത്തവമാണ്.

ശ്വേത: ഇതൊരു ഒഴികഴിവാണ്. സ്വാമിജി നിങ്ങളെ ശകാരിക്കുകയും നിങ്ങളുടെ മാര്‍ക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നതിനാലാണ് നിങ്ങള്‍ മീറ്റിങ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നത്.

യുവതി: മാഡം, എനിക്ക് യഥാര്‍ഥത്തില്‍ ആര്‍ത്തവമുണ്ട്. എന്തിനാണ് കള്ളം പറയുന്നത് ? എനിക്ക് എന്തുചെയ്യാന്‍ കഴിയും ? എന്റെ പാഡിന്റെ ഒരു ഫോട്ടോ ഞാന്‍ അയയ്ക്കാം. എനിക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക

മറ്റൊരു സംഭാഷണം ഇങ്ങനെ

ശ്വേത: നാളെ, നിങ്ങള്‍ രണ്ടുപേരും ഓഫിസില്‍ നിന്ന് പോകുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്ക് ഹോട്ടലിന്റെ പേര് അയയ്ക്കും. നിങ്ങള്‍ അവിടെ പോകണം. സ്വാമിജി വന്നിട്ടുണ്ട്. നിങ്ങള്‍ അത്താഴത്തിന് അദ്ദേഹത്തെ കാണണം. അദ്ദേഹം നിങ്ങള്‍ക്കായി ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. നിങ്ങള്‍ രാത്രി അവിടെ താമസിക്കണം.

യുവതി : ശരി, മാഡം

ശ്വേത: അപ്പോള്‍, നിങ്ങള്‍ നാളെ നിങ്ങളുടെ വസ്ത്രങ്ങള്‍ കൂടി എടുക്കണം.

Tags:    

Similar News