പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി കൂട്ടുകാരനയച്ചു; ഭീഷണിപ്പെടുത്തി സുഹൃത്തും പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആണ്‍സുഹൃത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കൂട്ടുകാരന് കൈമാറുകയും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പീഡന വിവരമറിഞ്ഞ മാതാപിതാക്കളാണ് പരാതി നല്‍കിയത്.
തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു. തുടര്‍ന്ന് അനന്തു ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി.
പിന്നീട് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പീഡനവിവരമറഞ്ഞ് കുട്ടിയുടെ രക്ഷതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പൊലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടില്‍ നിന്നും, അഭിജിത്തിനെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.