ഇവർ രാജ്യത്തിന് തന്നെ ഭീഷണി! രാപ്പകലില്ലാതെ ഓടി പണം കണ്ടെത്തുന്നത് ഒരൊറ്റ ലക്ഷ്യത്തിന്; ആ ലബനൻ ആസ്ഥാനത്തെ നിഗുഢ നീക്കങ്ങൾ അന്വേഷിച്ചിറങ്ങിയ സെക്യൂരിറ്റി ഫോഴ്‌സിന് ഒടുവിൽ ഞെട്ടൽ; ഹിസ്ബുല്ല ബന്ധമുള്ള ഭീകരശൃംഖലയെ തകർത്തെറിഞ്ഞ് യുഎഇ; വില്ലന്മാർ ഇനി പുറം ലോകം കാണില്ല

Update: 2026-03-20 13:03 GMT

അബുദാബി: യുഎഇയും കുവൈത്തും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സുരക്ഷാ ഏജൻസികൾ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുമായും ഇറാനുമായും ബന്ധമുള്ള ഒരു വലിയ ഭീകരശൃംഖലയെ യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വിജയകരമായി തകർത്തു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വാണിജ്യ സ്ഥാപനങ്ങളുടെ മറവിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവർ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വിദേശ സംഘടനകളുടെ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഈ ശൃംഖലയിലെ അംഗങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ സാമ്പത്തിക മേഖലയ്‌ക്കോ ഭീഷണിയാകുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും യുഎഇ അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

സമാനമായ രീതിയിൽ കുവൈത്തിലും വലിയൊരു ഭീകരാക്രമണ പദ്ധതി സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി. രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഭീകരസംഘത്തിലെ 10 കുവൈത്തി പൗരന്മാരെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഹിസ്ബുല്ലയുമായി ബന്ധമുള്ള ഈ സംഘം, വിദേശ ശക്തികളുമായി ചേർന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവാക്കാനായത്.

ഗൾഫ് മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ബാഹ്യ ഇടപെടലുകളെ പ്രതിരോധിക്കാൻ പ്രാദേശിക സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. സിവിൽ സ്ഥാപനങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിലും കർശനമായ പരിശോധനകളും നടപടികളും തുടരുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കുവൈറ്റില്‍ 16 ഹിസ്ബുള്ള ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. അത്യാധുനിക തോക്കുകളും പരിശീലനത്തിന് ഉപയോഗിച്ചിരുന്ന ഉപകരങ്ങളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റില്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഹിസ്ബുള്ള ഭീകരര്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്. സംഘത്തിലെ 14 പേര്‍ കുവൈറ്റ് സ്വദേശികളും രണ്ട് പേര്‍ ലബനീസ് പൗരന്മാരുമാണ്. രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും തകര്‍ക്കുന്നതിനും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് അശാന്തി സൃഷ്ടിക്കുന്നതിനുമായിരുന്നു ഇവരുടെ ശ്രമമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള ഗൂഢാലോചനകളും സംഘം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

നിരവധി മാരകായുധങ്ങളും പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സുരക്ഷാ സേന ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അത്യാധുനിക തോക്കുകള്‍, വെടിയുണ്ടകള്‍, ഡ്രോണുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍, തീവ്രവാദ സംഘടനകളുടെ പതാകകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ വലിയ അളവില്‍ മയക്കും മരുന്നും പണവും കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഭീകരര്‍ വലയിൽ കുടുങ്ങിയത്.

Tags:    

Similar News