പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ മുമ്പും പീഡന പരാതിയില്‍ കുടുങ്ങിയ വില്ലന്‍; മകന്റെ പേരില്‍ മുന്‍സിപ്പല്‍ വര്‍ക്കുകളും അടിച്ചെടുത്തു; 2022ല്‍ സംരക്ഷിച്ചത് വിനയായി എന്ന തിരിച്ചറിവില്‍ പാര്‍ട്ടി; കോതമംഗലത്ത് വിവാദം തുടരുന്നു

Update: 2025-07-13 13:13 GMT

കൊച്ചി: കോതമംഗലത്ത് പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ മുമ്പും പീഡന പരാതിയില്‍ കുടുങ്ങിയ വില്ലന്‍. നഗരസഭാ കൗണ്‍സിലര്‍ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി അറിയിച്ചു. എന്നാല്‍ 2022ലും ഇയാള്‍ പോലീസ് കേസില്‍ പ്രതിയായിട്ടുണ്ട്. അന്ന് പാര്‍ട്ടി എല്ലാ വിധത്തിലും സംരക്ഷിച്ചു. ഈ കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് പുതിയ കേസ്. ഇതിനിടെ പുതിയ ആരോപണമെത്തിയത് സിപിഎമ്മിനും നാണക്കേടായി.

വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നും കയറിപ്പിടിച്ചു എന്നും പുതിയ പരാതിയില്‍ പറയുന്നു. അതിജീവിത നേരിട്ട് നല്‍കിയ പരാതിയിലാണ് കോതമംഗലം പോലീസ് കേസെടുത്തത്. ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക സമ്മതമില്ലാതെ സ്പര്‍ശിക്കുക പിന്തുടര്‍ന്ന് ശല്യം ചെയ്യുക തുടങ്ങിയ വകുപ്പുകളും പോക്സോ നിയമപ്രകാരവുമാണ് കേസ. കോതമംഗലത്തെ പ്രധാനിയാണ് കെവി തോമസ്. ഇവിടെ ഭരിക്കുന്നവരില്‍ പ്രധാനി. ഇതിന്റെ ആനുകൂല്യം കുടുംബത്തിനും കിട്ടുന്നുണ്ട്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി തോമസ്. കെ വി തോമസിനോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി പറഞ്ഞു. അതിനിടെ കെവി തോമസിന്റെ മകന് കോതമംഗലത്ത് അനധികൃതമായി പല ജോലികളും കിട്ടിയതന്റെ വിവരങ്ങളും മറുനാടന് കിട്ടി. മുമ്പ് കോണ്‍ട്രാക്ട് ലൈസന്‍സുള്ള ആളായിരുന്നു തോമസ്. കൗണ്‍സിലറായതോടെ ഈ ലൈസന്‍സ് മകനിലേക്ക് മാറ്റി. എന്നിട്ട് കോതമംഗലത്തെ സ്വാധീനം ഉപയോഗിച്ച് പണികള്‍ മകന്റെ പേരില്‍ എടുത്തു. എന്നാല്‍ എല്ലാ പണിയും നോക്കുകയും നടത്തുകയും ചെയ്തത് തോമസാണെന്നും ആരോപമണ്ട്.

2023-24 വര്‍ഷത്തില്‍ മൂന്ന് പണികളാണ് തോമസിന്റെ മകന് കിട്ടിയത്. ഏതാണ്ട് 40 ലക്ഷത്തിന് മുകളില്‍. 2024-25 വര്‍ഷത്തില്‍ രണ്ടു പണികള്‍ നടത്തുന്നുണ്ട്. ഇത് രണ്ടും കൂടി 35 ലക്ഷം വരും. ഇതിന് പുറമേ മൂന്ന് പണികള്‍ കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News