മണ്ഡപത്തിൽ വരൻ പാതി ബോധത്തിലെത്തിയതോടെ സ്ത്രീകൾ ഉച്ചത്തിൽ 'കുരവ' ഇടാൻ തുടങ്ങി; അവന് നേരെ ഒന്ന് നിവർന്ന് നിൽക്കാൻ കൂടി വയ്യ..; പെട്ടെന്ന് നല്ല മുഹൂർത്തത്തിൽ 'താലികെട്ട്'; എല്ലാം കഴിഞ്ഞതും നാട്ടുകാരുടെ കിളി പറത്തി സത്യം പുറത്ത്; ഇത് ആ ധനുഷിന്റെ സിനിമയെ വെല്ലും കഥ

Update: 2026-02-13 07:06 GMT

പട്ന: സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ് കല്യാണമണ്ഡപത്തിൽ അരങ്ങേറിയത്. മണ്ഡപത്തിൽ പാതി ബോധാവസ്ഥയിലിരുന്ന വരനെ കണ്ട് ബന്ധുക്കൾ അമ്പരന്നെങ്കിലും, മുഹൂർത്തം തെറ്റാതിരിക്കാൻ സ്ത്രീകൾ ഉച്ചത്തിൽ 'കുരവ' ഇട്ട് താലികെട്ട് വേഗത്തിലാക്കി. നേരെ നിന്നുതിരിയാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു വരൻ. താലികെട്ട് കഴിഞ്ഞ് ആഘോഷങ്ങൾക്കിടെയാണ് നാട്ടുകാർ ആ സത്യം തിരിച്ചറിഞ്ഞത്. തമിഴ് നടൻ ധനുഷിന്റെ ഹിന്ദി സിനിമ 'അത്രംഗി റെ' യെ ഓർമ്മിപ്പിക്കുംവിധം സംഭവങ്ങളാണ് അവിടെ നടന്നത്. ബീഹാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ രംഗം വളരെ പെട്ടെന്നാണ് അരങ്ങേറുന്നത്.


മെഡിക്കൽ വിദ്യാർത്ഥിയായ വിദ്വേഷ് തന്റെ പഠനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റിങ്കുവിന്റെ അക്രമാസക്തരായ ബന്ധുക്കളുടെ കയ്യിൽപ്പെടുന്നത്. യാതൊരു മുൻപരിചയവുമില്ലാത്ത റിങ്കുവിനെ വിവാഹം കഴിക്കാൻ വിദ്വേഷിന് ഒട്ടും താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ വിവാഹമണ്ഡപത്തിൽ ഇരിക്കുമ്പോൾ താൻ ഏതോ വലിയ ചതിയിൽ പെട്ടുപോയി എന്ന ഭാവത്തിലാണ് വിദ്വേഷ് ഇരിക്കുന്നത്. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയാണ് വിദ്വേഷിനെ അവർ വിവാഹമണ്ഡപത്തിൽ എത്തിക്കുന്നത്. അതിനാൽ തന്നെ മയക്കത്തിലായിരുന്ന അദ്ദേഹം പാതി ബോധത്തിലാണ് താലികെട്ടുന്നത്.

പുറത്തുവന്ന വീഡിയോയിൽ, വിവാഹ മണ്ഡപത്തിന്റെ മധ്യഭാഗത്തായി വധുവിന് സമീപം ഇരിക്കുന്ന വരന്റെ അവസ്ഥ അതീവ ദയനീയമാണ്. അമിതമായി മയക്കുമരുന്ന് നൽകിയതിനാൽ ഇയാൾക്ക് നേരെ ഇരിക്കാൻ പോലും സാധിക്കുന്നില്ല. കണ്ണുകൾ പകുതി അടഞ്ഞ നിലയിലും, ശരീരം മുന്നോട്ടും പിന്നോട്ടും മറിഞ്ഞുവീഴുന്ന അവസ്ഥയിലുമാണ് യുവാവ്. മയക്കത്തിൽ തല താഴേക്ക് വീഴുമ്പോൾ അരികിലുള്ളവർ ഇയാളെ താങ്ങി നിർത്തുന്നത് കാണാം. കൈകൾ ഉയർത്താൻ പോലും കഴിയാത്ത ഇയാളെക്കൊണ്ട് ബന്ധുക്കൾ നിർബന്ധിച്ച് ചടങ്ങുകൾ ചെയ്യിക്കുകയാണ്.

ഈ സന്ദർഭത്തിൽ വധു തലകുനിച്ചിരിക്കുകയാണ്. മണ്ഡപത്തിന് ചുറ്റുമുള്ളവർ വരന്റെ അവസ്ഥ കണ്ട് ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരു മനുഷ്യന്റെ മൗലികാവകാശങ്ങളെ തടഞ്ഞുവെച്ചുകൊണ്ട് നടത്തുന്ന ഈ ക്രൂരതയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

വീഡിയോ വൈറലായതോടെ ബീഹാർ പോലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പകടുവ ഷാദി ഇന്ത്യയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് നൽകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നത്.

"ഇത് സാംസ്കാരികമായ ഒരു ആചാരമല്ല, മറിച്ച് പച്ചയായ കുറ്റകൃത്യമാണ്" എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു പ്രധാന കമന്റ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ബീഹാറിലെ ഗ്രാമീണ മേഖലകളിൽ ഇന്നും ഇത്തരം നിയമവിരുദ്ധ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് ഉദ്യോഗാർത്ഥിയെപ്പോലെ ഒരാൾക്ക് പോലും ഇത്തരമൊരു ഗതി വന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് പകടുവ ഷാദി?

സ്ത്രീധന സമ്പ്രദായത്തിന്റെ ക്രൂരമായ മറ്റൊരു മുഖമാണ് പകടുവ ഷാദി. അവിവാഹിതരായ യുവാക്കളെ, പ്രത്യേകിച്ച് സർക്കാർ ജോലിയുള്ളവരെയോ ഉദ്യോഗാർത്ഥികളെയോ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന രീതിയാണിത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷി ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ അരങ്ങേറുന്നത്. യുവാവിനെ ഭീഷണിപ്പെടുത്തിയോ മയക്കുമരുന്ന് നൽകി ബോധം മറച്ചോ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കുന്നു.

Tags:    

Similar News