ആരെങ്കിലും വാട്‌സാപ്പിലൂടെ അയച്ചു തരുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പണം അടച്ചാല്‍ പണി ഉറപ്പ്; വടവാതൂര്‍ സ്വദേശിയെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയത് ചെറിയ തുകകളില്‍ ഇടപാട് നടത്തി വിശ്വാസം നേടി; തന്ത്രത്തില്‍ കൊണ്ടു പോയത് 1.64 കോടി; ആ തട്ടിപ്പും കേരളാ പോലീസ് പൊളിച്ചു; രമേഷ് വെല്ലംകുളയെ പൂട്ടിയത് ഇങ്ങനെ

Update: 2025-07-01 04:28 GMT

കോട്ടയം : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടവാതൂര്‍ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നി ന്നും അറസ്റ്റിലാകുന്നത് പോലീസ് ബ്രില്ല്യന്‍സി്ല്‍. ആന്ധ്ര പ്രദേശ്, വിശാഖപട്ടണം, ഗാന്ധിനഗര്‍ സ്വദേശിയായ നാഗേശ്വര റാവു മകന്‍ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബര്‍ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എ ഷാഹുല്‍ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഐപി എസ്എച്ച്ഒ വി ആര്‍ ജഗദീഷ് , ഗ്രേഡ് എസ് ഐ വി എന്‍ സുരേഷ്‌കുമാര്‍, എസ്സി പിഒ കെ വി ശ്രീജിത്ത്, സിപിഒമാരായ ആര്‍ സജിത്കുമാര്‍, കെ സി രാഹുല്‍മോന്‍ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് 1.64 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലവളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 'നുവാമ വെല്‍ത്ത്' എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചും തട്ടിപ്പുകാര്‍ സംശയം തോന്നാത്ത രീതിയില്‍ വിശ്വാസ്യത ഉറപ്പുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്ത്രപരമായ അന്വേഷണത്തിലാണ് പ്രതി പിടിയാലയത്. സൈബര്‍ അന്വേഷണ മികവാണ് പ്രതിയിലേക്ക് എത്തിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു മാതൃകയാണ് ഇത്. ഇത്തരത്തിലുള്ള തട്ടി്പ്പില്‍ പെടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബസ്സിനസ്സിലൂടെ ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച ചെറിയ തുക നിക്ഷേപിച്ച് ട്രേഡിങ്ങിലൂടെ എന്ന് പറഞ്ഞു ചെറിയ ലാഭം കൊടുത്ത് വിശ്വാസം ആര്‍ജിച്ച പ്രതി വലിയ തുകയുടെ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്രാവശ്യമായി ഒരു കോടി അറുപതിനല് ലക്ഷത്തി ഒരുനൂറ്റി നാല്പത്തി ഒന്ന് രൂപ (1,64,00,141/) പല അക്കൗണ്ടുകളില്‍ നിന്നായി കൈക്കല്‍ ആക്കി. ഏപ്രില്‍ 28 മുതല്‍ മെയ് 25 വരെയുള്ള കാലയളവില്‍ ആണ് കേസിനാസ്പദമായ സംഭവം .

നുവമ വെല്‍ത്ത് എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചും തട്ടിപ്പുകാര്‍ സംശയം തോന്നാത്ത രീതിയില്‍ വിശ്വാസ്യത ഉറപ്പുവരുത്തി. ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിംഗിനെ കുറിച്ച് സെര്‍ച്ച് ചെയ്ത യുവാവിന് വാട്‌സാപ്പില്‍ കങ്കണ ശര്‍മ എന്ന പേരില്‍ ഷെയര്‍ ട്രേഡിംഗില്‍ താല്പര്യമുണ്ടോ ഞങ്ങള്‍ സഹായിക്കാം എന്ന മെസ്സേജ് ലഭിച്ചു.

കമ്പിനിയെ കുറിച്ചും സ്റ്റാഫിനെ പറ്റിയും അന്വേഷിച്ചപ്പോള്‍ സ്ഥാപനം നിലവില്‍ ഉണ്ടെന്നും കങ്കണ ശര്‍മ എന്ന ഒരു സ്റ്റാഫ് ഉണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു. തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് വഴി അയച്ചു കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് സംഘം തയ്യാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിലാണ്. ഇവര്‍ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു ട്രെഡിങ് നടത്തിയ യുവാവ് നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭമായി തന്റെ അക്കൗണ്ടില്‍ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടെന്നും തനിക്ക് പണം നഷ്ടപ്പെട്ടു എന്നും മനസിലായത്.

Tags:    

Similar News