വേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടി; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്; ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്‌മെന്റ് നല്‍കിയിട്ടുണ്ട്; സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാന്‍ പ്രത്യേക ഏജന്റുമാരുണ്ട്; ഇറങ്ങി ഓടിയത് ഭയന്നിട്ട് തന്നെ; ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം നടത്തിയ കുറ്റസമ്മതം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്. താന്‍ കഞ്ചാവും മെത്താംഫിറ്റമിനും ഉപയോഗിക്കാറുണ്ടെന്നാണ് ഷൈന്‍ ടോമിന്റെ മൊഴിയിലുള്ളത്. ഇതോടൊപ്പം സിനിമാ സെറ്റുകളിലേക്ക് ലഹരി എങ്ങനെയാണ് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാന്‍ പ്രത്യേക ഏജന്റുമാരുണ്ടെന്നാണ് ഷൈനിന്റെ മൊഴി. ഇത് പ്രകാരം എക്‌സൈസിന് കൂടുതല്‍ സിനിമാ സൈറ്റുകളിലേക്ക് അന്വേഷണം നടത്താന്‍ സാധിക്കും. താന്‍ ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. സ്വന്തം കാശ് മുടുക്കിയാണ് മുറിയെടുത്തത്. യുവതി ഹോട്ടലില്‍ മറ്റൊരു മുറിയെടുത്തിരുന്നു. വിദേശ യുവതുമായി പരിചയമുണ്ടായിരുന്നു. തങ്ങള്‍ സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരാണ്. ഇവരെ നേരില്‍ കാണാന്‍ വേണ്ടിയാണ് ഹോട്ടലിലേക്ക് എത്തിയതെന്നും ഷൈന്‍ ടോം വ്യ്ക്തമാക്കി.
ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്‌മെന്റ് നല്‍കിയിട്ടുണ്ട്. ആര്‍ക്കൊക്കെ എപ്പോഴെന്ന് ഓര്‍മയില്ലെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. അതേസമയം ഹോട്ടലില്‍ നിന്നുള്ള ഇറങ്ങിയോട്ടത്തിനു ഷൈന്‍ ടോം ഉത്തരം നല്‍കി. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തന്റെ പിതാവുമായി സാമ്പത്തിക തര്‍ക്കമുള്ളവര്‍ മര്‍ദിക്കാന്‍ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈന്‍ പൊലീസിന് നല്‍കിയ മൊഴി. പിതാവ് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തര്‍ക്കമായിരുന്നു. അതുമായി ബന്ധപ്പെട്ടവര്‍ തന്നെ മര്‍ദിക്കാന്‍ വന്നതെന്നാണ് കരുതിയത്. ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോഴും അവര്‍ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം വര്‍ധിച്ചതും താന്‍ ഓടിയതും. - ഷൈന്‍ വ്യക്തമാക്കി.
മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നതെന്നാണ് ലഹരി ഉപയോഗത്തെപ്പറ്റി ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ഇത് മൂക്കില്‍ വലിച്ച് കയറ്റുകയാണ് ചെയ്യാറുള്ളത്. കഞ്ചാവ് ഇടയ്ക്ക് ഉപയോഗിക്കും. കഞ്ചാവ് ആരെങ്കിലും കൊണ്ട് തന്നാല്‍ സെറ്റില്‍ വെച്ച് വലിക്കുമെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഷൈന്‍ നിഷേധിച്ചു. നടി വിന്‍സി അലോഷ്യസിയോട് തമാശ രൂപത്തില്‍ പലതും പറഞ്ഞതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി ഉളളതായി കേട്ടിട്ടുണ്ട്. അല്ലാതെ അവര്‍ ആരൊക്കെയെന്ന് തനിക്കറിയില്ല, അങ്ങനെയാരെയും ഇതുവരെ സെറ്റില്‍ കണ്ടിട്ടുമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.
അതേമയം അതേസമയം ഷൈന്‍ ടോമുമായി ബന്ധമുണ്ടന്ന് കരുതുന്ന മയക്കുമരുന്ന് കച്ചവടക്കാരനെ പോലീസ് തേടുന്നുണ്ട്. മലപ്പുറം സ്വദേശിയായ ഇയാള്‍ ലഹരിക്കച്ചവടം ബിസിനസാക്കിയ ആളാണെന്നാണ് വിലയിരുത്തല്‍. കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ കേസിലെ കഥ തെളിയുമെന്നാണ് കരുതുന്നത്. സജീറിനെ തേടിയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. ഇയാള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സജീര്‍ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കൊച്ചിയില്‍ ലഹരിക്കേസില്‍ പിടിയിലായവരുടെ മൊഴികളില്‍നിന്നാണ് സജീറിനെക്കുറിച്ച് സൂചന കിട്ടുന്നത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘത്തെ വേദാന്ത ഹോട്ടലിലെത്തിച്ചത്. രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായത്. സജീറുമായി ഷൈനിന് ബന്ധമുണ്ടോയെന്ന കാര്യമാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒന്നും ലഭിക്കാത്തതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് മറ്റു തെളിവുകള്‍ തേടേണ്ടിവരും. ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന മറ്റു മയക്കുമരുന്ന് കച്ചവടക്കാരെക്കുറിച്ചുള്ള വിവരവും അന്വേഷിച്ചുവരികയാണ്. പോലീസും എക്സൈസും സജീറിനായുള്ള തിരച്ചില്‍ വ്യാപകമാക്കി.