പരിചയപ്പെട്ടത് ഇന്‍സ്റ്റായിലൂടെ; കുറച്ച് നാളായി ലിവിങ് റിലേഷന്‍ഷിപ്പില്‍; അമ്മയെ കുറിച്ച് പറഞ്ഞത് ഇഷ്ടമായില്ല; തര്‍ക്കത്തിന് ഇടിയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടത്തി സൈനികന്‍; ശേഷം സ്റ്റേഷനില്‍ കീഴടങ്ങി
അഹമദാബാദ്: ഗുജറാത്ത് കച്ച് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പൊലീസില്‍ കീഴടങ്ങി. കച്ചിലെ അഞ്ജര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടറായ അരുണാബെന്‍ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അരുണാബെന്‍ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് സംശയിക്കപ്പെടുന്ന പ്രതി ദിലീപ് ഡാങ്ചിയ കീഴടങ്ങിയത്. ദിലീപ് മണിപ്പുരയിലെ സിആര്‍പിഎഫിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വാടകവീട്ടില്‍ ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റം കടുത്ത തര്‍ക്കത്തിലേയ്ക്ക് വഴിതെളിച്ചതായാണ് പൊലീസ് വിവരം. ദിലീപിന്റെ അമ്മയെക്കുറിച്ചുള്ള മോശം പരാമര്‍ശമാണ് തര്‍ക്കത്തിന് വഴി ഒരുക്കിയതെന്നും ഇതോടെ ദിലീപ് കടുത്ത ദേഷ്യത്തില്‍ അരുണാബെന്‍ ജാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ബന്ധം അടുത്തതോടെ, ലിവ് ഇന്‍ റിലേഷന്ഷിപ്പിലേക്ക് മുന്നേറി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
മരണകാരണം സ്ഥിരീകരിക്കാനായി പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.