കൊച്ചിനെ..കൈയ്യിൽ കിട്ടിയാൽ പിന്നെ എന്നെ അടുത്ത് നിർത്തില്ല; നിന്റെ കയ്യെന്താ ഇങ്ങനെയിരിക്കുന്നേ..എന്നൊക്കെ കേൾക്കും; അപ്പോ..തന്നെ മോൻ പേടിച്ച് കരയും; കലി കയറി വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്..!! നെയ്യാറ്റിന്‍കരയില്‍ സ്വന്തം ചോരയെ കൊന്ന ഷിജിലിന്റെ ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് ആ അമ്മ; വില്ലൻ പിതാവ് ഇനി അഴിക്കുള്ളിൽ
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരൻ ഇഹാൻ മരിച്ച സംഭവത്തിൽ പിതാവ് ഷിജിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മാതാവ് കൃഷ്ണപ്രിയ രംഗത്ത്. ഷിജിൽ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും വയറ്റിൽ ആഞ്ഞ് ചവിട്ടിയതിനെ തുടർന്ന് 200 മില്ലി ലിറ്റർ രക്തം കട്ടപിടിച്ചതായും കൃഷ്ണപ്രിയ മീഡിയവണിനോട് വെളിപ്പെടുത്തി. കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ഷിജിൽ ലൈംഗിക വൈകൃതമുള്ളയാളാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഷിജിലിനെ കാണുമ്പോൾ ഇഹാൻ നിരന്തരം കരഞ്ഞിരുന്നതായും, കുഞ്ഞിനൊപ്പം ഷിജിൽ ഉണ്ടാകുമ്പോൾ തന്നെ അടുത്ത് നിർത്താറില്ലായിരുന്നെന്നും കൃഷ്ണപ്രിയ പറയുന്നു. കുട്ടിയുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും ചൂണ്ടിക്കാട്ടി ഷിജിൽ കുറ്റപ്പെടുത്താറുണ്ടായിരുന്നു. വയറ്റിൽ ചവിട്ടോ ഇടിയോ കിട്ടിയതിനാലാണ് രക്തം കട്ടപിടിച്ചതെന്നും കൃഷ്ണപ്രിയ വെളിപ്പെടുത്തി.
ഭാര്യയുമായുള്ള ലൈംഗികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് ഷിജിലിന് പ്രകോപനമുണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. നേരത്തെ, കുഞ്ഞിന്റെ കൈ ഒടിഞ്ഞതും ഷിജിലിന്റെ മർദനമേറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലൈംഗിക ചാറ്റ് ആപ്പുകളിൽ ഷിജിൽ സജീവമായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
നിറമില്ലെന്നും സ്ത്രീധനം കുറവാണെന്നും പറഞ്ഞ് ഷിജിൽ മുമ്പും തന്നെ ഉപദ്രവിച്ചിരുന്നതായി കൃഷ്ണപ്രിയ പോലീസിന് മൊഴി നൽകി. ലൈംഗിക ചാറ്റുകളിലെ വലിയ സാമ്പത്തിക ബാധ്യത തീർക്കാൻ വീട് വിറ്റ് വാടകവീട്ടിലേക്ക് മാറേണ്ടി വന്നതായും അവർ പറഞ്ഞു.
ഗർഭിണിയായിരിക്കുമ്പോൾ മുതൽ ഷിജിലിന് സംശയരോഗം തുടങ്ങിയിരുന്നെന്നും, ഇത് തന്റെ കുട്ടിയല്ലെന്ന് ഇയാൾ പലപ്പോഴും പറഞ്ഞിരുന്നതായും പ്രസവശേഷം പിണങ്ങി മാറി താമസിക്കുകയും ചെയ്തതായും കൃഷ്ണപ്രിയ വെളിപ്പെടുത്തി. പിന്നീട് തന്നെയും കുഞ്ഞിനെയും വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് ശേഷവും ഇയാൾ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു. ക്രൂരമായ പീഡനങ്ങളിലൂടെയാണ് ഒരുവയസ്സുകാരൻ ഇഹാൻറെ ജീവൻ നഷ്ടമായതെന്നും, പ്രതിയായ പിതാവിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, കുട്ടി മരിച്ച ദിവസം, രാത്രിയില്‍ കിടക്കുമ്പോള്‍ കുട്ടി ഉണര്‍ന്ന് നിലവിളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഭാര്യയും തൊട്ടടുത്തുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന്റെ അടിവയറ്റില്‍ കൈമുട്ടുകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. വയറ്റിലേറ്റ ശക്തമായ ഇടിയെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ബിസ്‌കറ്റും മുന്തിരിയും നല്‍കിയപ്പോള്‍ കുഞ്ഞ് കുഴഞ്ഞുവീണെന്നായിരുന്നു ഷിജിനും ഭാര്യ കൃഷ്ണപ്രിയയും ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഷിജിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം, ഷിജിന്റെ മാതാപിതാക്കളായ വിജയും ഷീലയും മരുമകള്‍ കൃഷ്ണപ്രിയയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. കുഞ്ഞിനെ മുഴുവന്‍ സമയവും പരിപാലിച്ചിരുന്ന ഭാര്യ അറിയാതെ ഇത് സംഭവിക്കില്ലെന്നും അവരെ ചോദ്യം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിലും അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഷിജിന്‍ നിരന്തരം തങ്ങളെ പീഡിപ്പിക്കാറുമുണ്ടായിരുന്നുവെന്നും കുഞ്ഞിനൊപ്പം കിടക്കുമ്പോള്‍ മുഖം പുതപ്പുകൊണ്ട് മൂടി ശ്വാസം മുട്ടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് കൃഷ്ണപ്രിയ വ്യക്തമാക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍കര കവളാകുളത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ കഴിഞ്ഞ പതിനാറിനാണ് മരിച്ചത്. വായില്‍ നുരയും പതയും വന്ന നിലയില്‍ ആദ്യം ഇഹാനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും അവിടെ എത്തും മുമ്പ് കുഞ്ഞ് മരിച്ചു.
ബിസ്‌കറ്റും മുന്തിരിയും നല്‍കിയത് പിന്നാലെ കുഴഞ്ഞുവീണെന്നായിരുന്നു പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഷിജിനും കൃഷ്ണപ്രിയയും മൊഴി നല്‍കിയത്. ഇരുവരെയും വിട്ടയച്ചു. ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട് വന്നതിനാലെ പിന്നാലെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. മടിയില്‍ ഇരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റില്‍ ഏല്‍പിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് കണ്ടെത്തല്‍. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടൊണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്.
