അമ്മയുടെ ആണ്‍ സുഹൃത്തിനെ ചൊല്ലി വീട്ടില്‍ കശപിശ പതിവ്; രാത്രിയില്‍ വീട്ടിലെത്തിയ സുഹൃത്തിനെ ഷോക്കടിച്ച് കൊലപ്പെടുത്തി മകന്‍; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു; സ്വാഭാവികമെന്ന് കരുതിയ മരണം പോസ്റ്റുമോര്‍ട്ടത്തോടെ കൊലപാതകമായി; പുന്നപ്രയില്‍ പിടിയിലായത് മകന്‍ കിരണ്‍; അച്ഛനിലേക്കും അന്വേഷണം

Update: 2025-02-10 11:34 GMT

ആലപ്പുഴ: അമ്മയുടെ ആണ്‍ സുഹൃത്തിനോട് അടങ്ങാത്ത പക ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. സംഭവത്തില്‍ മകന്‍ കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിനേശ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. പുന്നപ്രയിലാണ് സംഭവം. കൊലപാതകം കിരണിന്റെ അച്ഛന്‍ അറിഞ്ഞിട്ടും മൂടിവെച്ചന്ന് പോലീസ് പറയുന്നു.

ഇന്നലെയാണ് പുന്നപ്ര പാടത്ത് മൃതദേഹം കടക്കുന്നത് കണ്ടത്. ഇയാള്‍ സ്ഥിരം മദ്യാപാനിയായതിനാല്‍ മദ്യപിച്ച് കിടക്കുന്നതായിരിക്കാം എന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഇയാള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തി പരിശോധിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് കിട്ടിയ പരിശോധനാ ഫലത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതിലൂടെ കിരണിലേക്ക് എത്തുകയയായിരുന്നു. കിരണിന്റെ അമ്മയുടെ സുഹൃത്താണ് ദിനേശന്‍. കഴിഞ്ഞ ദിവസം ഇയാള്‍ രാത്രിയില്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയത്താണ് കിരണ്‍ ഷോക്കടിപ്പിച്ച് കൊല്ലുന്നത്. വീട്ടിലെ ഇലക്ട്രിക് വയര്‍ ഉപയോഗിച്ചാണ് ഷോക്കടിപ്പിച്ചത്. പിന്നീഡ് മുറ്റത്തേക്ക് എടുത്ത് മാറ്റിയ മൃതദേഹത്തില്‍ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ട് ഷോക്കടിപ്പിച്ചുവെന്നും പോലീസ് പറയുന്നു. കിരണിന്റെ അച്ഛന് ഈ കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. നിലവലില്‍ പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്.

Tags:    

Similar News