പൊതുവഴിയിൽ പെൺകുട്ടികളെ പിന്തുടർന്ന് ലിംഗപ്രദര്‍ശനം; 49കാരന് നാലാഴ്ച്ച തടവും 15000 രൂപ പിഴയും
By : സ്വന്തം ലേഖകൻ
Update: 2024-10-10 06:16 GMT
പത്തനംതിട്ട: പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ട കാണിക്കുകയും ലിംഗപ്രദര്‍ശനം നടത്തുകയും ചെയ്തയാള്‍ക്ക് നാലാഴ്ച്ച തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗക്കോടതി. കോന്നി വകയാര്‍ അരുവാപ്പുലം മുതുപേഴുങ്കല്‍ മേഘഭവനം വീട്ടില്‍ സുരേഷി(49)നെയാണ് ശിക്ഷിച്ചത്. സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു വിധി.
2022 ഓഗസ്റ്റ് രണ്ടിന് കോന്നി വല്ലൂര്‍ പാലം പൊതുവഴിയില്‍ വച്ചാണ് നടന്നുപോയ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് പ്രതി ഇപ്രകാരം പ്രവര്‍ത്തിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. കോടതിനടപടികളില്‍ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.