വൈദ്യപരിശോധനക്കെത്തിയ മോഷ്ണ കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; പ്രതിക്കായി അന്വേഷ്ണം ആരംഭിച്ച് പോലീസ്
Update: 2025-01-08 05:17 GMT
തിരുവനന്തപുരം: മോഷ്ണ കേസ് പ്രതി വൈദ്യപരിശോധനക്കിടെ രക്ഷപ്പെട്ടു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മോഷണക്കേസ് പ്രതിയാണ് പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും ചാടി രക്ഷപ്പെട്ടത്. മാഷണ കേസ് പ്രതി അനൂപ് ആന്റണിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു.
പേരൂര്‍ക്കടയില്‍ ഒരു ക്ഷേത്രമോഷണകേസില്‍ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ പിടികൂടിയത്. ഒരു കൈയില്‍ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവന്‍ അന്വേഷണം തുടരുകയാണ്.