മുഖം നിറയെ ചെളി; തൃപ്പൂണിത്തുറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; തോട്ടില്‍ ചവിട്ടി താഴ്ത്തിയെന്ന് സംശയം; മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമെന്ന് പ്രാഥമിക നിഗമനം; സുഹൃത്തുക്കളില്‍ ഒരാള്‍ പിടിയില്‍

തൃപ്പൂണിത്തുറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

Update: 2025-02-12 10:04 GMT

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എരൂര്‍ പെരീക്കാട് സനല്‍ (തമ്പി43) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് വിവരം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം മൂലമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സനലിന്റെ ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ ഒളിവിലാണ്.

ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ സ്ഥലത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരമറിഞ്ഞ് എത്തിയ പൊലീസാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തു മുഴുവന്‍ ചെളി പടര്‍ന്ന നിലയിലായിരുന്നു. തോട്ടില്‍ ചവിട്ടിത്താഴ്ത്തിയതാണോ എന്നു സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘര്‍ഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സനലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്ത് മുഴുവന്‍ ചെളി നിറഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News