ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി; ഒരിക്കലും കേസ് ജയിക്കില്ല, ജയിലില്‍ കിടന്ന് മരിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു കോടി രൂപ; മുബൈയില്‍ പീഡന കേസ് ഇരക്കെതിരെ കേസെടുത്തു
മുംബൈ: യുവാവിനെ പീഡന കേസില്‍ കുടുക്കി പണം ആവശ്യപ്പെട്ട് ബ്ലാക്‌മെയില്‍ ചെയ്ത യുവതിക്കെതിരെ കേസ്. പീഡന കേസ് പിന്‍വലിക്കാനാണ് യുവാവിനോട് ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടത്. വടക്കന്‍ മുംബൈയിലാണ് സംഭവം. 30 കാരിയുടെ പരാതിയിലാണ് പീഡന കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് കഥയില്‍ ട്വിസ്റ്റുണ്ടായയത്.
സ്വകാര്യ കമ്പനിയിലെ സെയില്‍ മാനേജറായ യുവാവില്‍ നിന്ന് പണം തട്ടാനുള്ള ഇരയുടെ ശ്രമങ്ങള്‍ക്കെതിരെ യുവാവിന്റെ നടപടിയിലാണ് പൊലീസ് യുവതിയേയും സഹോദരനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. 2023 നവംബര്‍ 10നാണ് ബലാത്സംഗം, വഞ്ചനാ കേസില്‍ യുവാവ് അറസ്റ്റിലായത്. ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നായിരുന്നു യുവതി ആരോപിച്ചത്. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2023 ഡിസംബറിലാണ് യുവാവ് ജാമ്യം നേടി പുറത്തിറങ്ങിയത്.
ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നതിന് മുന്‍പ് ഇര യുവാവിന്റെ സഹോദരിയെ സമീപിച്ച് പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് വിശദമാക്കുകയായിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എച്ച് ആറിനും പരാതി നല്‍കി. ഇതോടെ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
യുവാവ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ ഇര ഇയാളെ നിരന്തരമായി ഫോണ്‍ ചെയ്യുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. ഒരു കോടി രൂപ നല്‍കിയാല്‍ പരാതി പിന്‍വലിക്കാമെന്നായിരുന്നു ഇര വാഗ്ദാനം ചെയ്തത്. വര്‍ഷങ്ങളായി പരിചയമുള്ള യുവാവിന്റെ ബാങ്ക് അക്കൌണ്ടില്‍ അടക്കം യുവതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ളവ യുവതി ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ബാങ്ക് ഇടപാടുകള്‍ സുഹൃത്തായ ബാങ്ക് ജീവനക്കാരനെ ഉപയോഗിച്ചും ഇര കൈക്കലാക്കിയിരുന്നു. കേസിന് പോയാല്‍ ഒരിക്കലും ജയിക്കില്ലെന്നും വേദനിച്ച് മരിക്കുമെന്നുമായിരുന്നു പീഡനക്കേസ് നല്‍കിയ 30 കാരിയുടെ പരാതി.
തുടര്‍ച്ചയായ ഭീഷണി സന്ദേശങ്ങളില്‍ മനംമടുത്ത് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ബോറിവാലി കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് യുവതിയേയും സഹോദരനേയും ബാങ്ക് ജീവനക്കാരനായ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.