നിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് തമാശയെന്ന് ആദ്യം കരുതി; പിന്നീട് മറ്റുസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്‌ലാറ്റില്‍ കൊണ്ടുവരിക പതിവായി; പേര് ബുക്കിലെഴുതി അടിവസ്ത്രങ്ങള്‍ സൂക്ഷിക്കും; ഒരാളുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയാളുമായി പൊരിഞ്ഞ വഴക്കും; വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്

വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്

Update: 2025-07-16 12:44 GMT

ഷാര്‍ജ: ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം കൊല്ലം സ്വദേശിയായ വിപഞ്ചിക ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍, ഭര്‍ത്താവ് നിതീഷിന്റെ അസാധാരണമായ ലൈംഗിക വൈകൃതങ്ങളുടെ തെളിവുകളും പുറത്തുവന്നു.

സോഷ്യല്‍ മീഡിയയില്‍, നിതീഷിന്റേതായി നേരത്തെ പ്രചരിച്ചത് അയാള്‍ ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വികൃതരൂപത്തില്‍ നില്‍ക്കുന്നതാണ്. നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്ന് വിപഞ്ചിക തന്റെ ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ്, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്‌ളാറ്റില്‍ കൊണ്ടുവരുന്ന മാനസിക വൈകൃതം നിതീഷിനുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നത്.

മരണത്തിന് മുന്‍പ് വിപഞ്ചിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച ശബ്ദ സന്ദേശത്തിലും, മൊബൈല്‍ സന്ദേശത്തിലുമാണ് ഭര്‍ത്താവ് നിതീഷിന്റെ ലൈംഗിക വൈകൃതങ്ങള്‍ വിവരിച്ചിരിക്കുന്നത്.

മറ്റുള്ള സ്ത്രീകളുടെ അടി വസ്ത്രങ്ങള്‍ ഫ്‌ലാറ്റിലേക്ക് കൊണ്ടു വരിക പതിവായിരുന്നു. സ്തീകളുടെ അടിവസ്ത്രങ്ങള്‍ നിതീഷ് ധരിക്കുന്നത് ആദ്യം തമാശയായാണ് വിപഞ്ചിക കരുതിയത്. പിന്നീടാണ് ഇതു ലൈംഗിക വൈകൃതമാണെന്ന് മനസിലാക്കിയത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വീട്ടിലേക്ക് കൊണ്ടു വന്നതിന് പുറമേ അവ ധരിച്ച് ലിപ്‌സ്റ്റിക്കും മുഖത്ത് ഫൗണ്ടേഷനും തേച്ചുള്ള ചിത്രം നിതീഷ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ തുടങ്ങി. ഇങ്ങനെ മോഷ്ടിച്ചുകൊണ്ടു വരുന്ന വസ്ത്രങ്ങള്‍ പേര് ബുക്കിലെഴുതി സൂക്ഷിക്കാറുമുണ്ടെന്നും വിപഞ്ചിക സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിതീഷ് തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചതായി ഒരാള്‍ വിപഞ്ചികയെ വിളിച്ച് പറഞ്ഞതോടെ, കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് വിപഞ്ചികയ്ക്ക് മനസ്സിലായി. ഇതിനെ ചൊല്ലി അയാളും നീതീഷും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.

കാണാന്‍ പാടില്ലാത്ത പല വീഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല, മുന്‍കുറിപ്പില്‍ വിപഞ്ചിക പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും നല്ല സ്ഥാപനത്തില്‍ ജോലിയുണ്ടായിട്ടും ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനും ലൈംഗിക ചൂഷണത്തിനും വിധേയയായെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇതിനുമപ്പുറം അമ്മായിയപ്പനും വിപഞ്ചികയെ ലൈംഗികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളും ഡയറിക്കുറിപ്പിലുണ്ട്.

ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്നു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍പ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്‌നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാള്‍ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നുണ്ട്്. സ്വന്തം കുഞ്ഞിനെ തിരിഞ്ഞു നോക്കാത്ത നിതീഷ് മറ്റൊരു സ്ത്രീയുമായും ബന്ധം പുലര്‍ത്തിയിരുന്നു.

വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു ബേണി, പിതാവ് മോഹനന്‍ എന്നിവരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനം പുറം ലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാല്‍ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീല്‍ നോട്ടിസും അയച്ചു. വക്കീല്‍ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്.

വക്കീല്‍ നോട്ടിസ് അയയ്ക്കുന്നതിന് 3 ദിവസം മുന്‍പ് നിതീഷ് വഴക്കിട്ട് ഫ്ലാറ്റ് മാറിപ്പോയി. 9ന് ഉച്ചയ്ക്ക് ജോലിക്കാരി ഫ്ലാറ്റില്‍ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ നിതീഷിനെ വിളിച്ചു. നിതീഷ് എത്തി കതക് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നിതീഷ് എത്തി മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. അപ്പോഴേക്കും ആത്മഹത്യക്കുറിപ്പും ശബ്ദ സന്ദേശവും നിതീഷിന്റെ സ്വഭാവ വൈകൃതങ്ങള്‍ തെളിയിക്കുന്ന വിഡിയോകളും ഫോട്ടോകളും ലഭിച്ചിരുന്നതായി വിപഞ്ചികയുടെ ബന്ധുക്കള്‍ പറയുന്നു.

വിപഞ്ചിക തല മുണ്ഡനം ചെയ്തു നില്‍ക്കുന്ന ഫോട്ടോ കണ്ടു ബന്ധുക്കള്‍ ഷാര്‍ജയിലെ സുഹൃത്തിനോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സഹോദരി നീതുവിനെക്കാള്‍ സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേര്‍ന്ന് മുടി മുറിച്ച കഥ അറിയുന്നത്.


Tags:    

Similar News