നാദാപുരത്ത് വീണ്ടും കല്ല്യണ കോപ്രായം! നടുറോഡില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; വിവാഹാഘോഷം 'ഗംഭീരമാക്കിയ' മൂന്നുപേര്‍ക്കെതിരെ കേസെടുത്തു; പടക്കങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തിയതോടെ വാഹന ഗതാഗതം അടക്കം സ്തംഭിച്ചു

നാദാപുരത്ത് വീണ്ടും കല്ല്യണ കോപ്രായം! നടുറോഡില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു

Update: 2026-02-16 10:23 GMT

കോഴിക്കോട്: മലബാറില്‍ കല്യാണങ്ങളുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പൊതുശല്യമായി മാറുന്ന അവസ്ഥ പലതവണ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇത്തരം ആഘോഷങ്ങള്‍ക്ക യാതൊരു കുറവും ഉണ്ടായിട്ടില്ല. സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തിയും വഴിയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയും പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷമാണ് വിവാദമായത്.

നാദാപുരം- തലശ്ശേരി സംസ്ഥാന പാതയിലായിരുന്നു സംഭവം. ഗതാഗതം സ്തംഭിപ്പിച്ച് പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കിയ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമായിരുന്നു ആഘോഷത്തിന് പിന്നില്‍. ഗതാഗതം സ്തംഭിപ്പിച്ച് പൊതുജനങ്ങള്‍ക്ക് അപകടകമുണ്ടാക്കുന്നരീതിയില്‍ പടക്കം പൊട്ടിച്ചതിനും നാദാപുരം പൊലീസ് കേസെടുത്തു.

റോഡിന് നടുവില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തിയതോടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ നേരം കടന്നുപോകാന്‍ കഴിഞ്ഞില്ല. വലിയ ശബ്ദത്തോടെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത് ടൗണില്‍ പരിഭ്രാന്തി പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags:    

Similar News