സൗഹൃദം സ്ഥാപിച്ച് യുവതിയെ ഹോട്ടലിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു; ഭക്ഷണശേഷം ഹോട്ടലിന്റെ ടെറസില്‍ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; ബെംഗളൂരുവില്‍ മൂന്നുപേര്‍ പിടിയില്‍
കൂട്ടബലാത്സംഗം; ബെംഗളൂരുവില്‍ മൂന്നുപേര്‍ പിടിയില്‍
ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരു കോറമംഗലത്ത് വ്യാഴാഴ്ച രാത്രിയില്‍ 36-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഒരു പരിപാടിക്കിടെ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് നാലു യുവാക്കള്‍ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തത്.
സൗഹൃദം സ്ഥാപിച്ച ശേഷം ഭക്ഷണം കഴിക്കുന്നതിനാണ് നാലംഗ സംഘം തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍വെച്ച് ലൈംഗികാതിക്രമണം നടത്തിയെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ വിട്ടയച്ചത്. വീട്ടിലെത്തിയ യുവതി സംഭവം ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്നും പോലീസ് കണ്ടെത്തി. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ബെംഗളൂരു ഈസ്റ്റ് ജോയന്റ് കമ്മിഷണര്‍ രമേശ് ബനോത് അറിയിച്ചു.
വിവാഹിതയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ജ്യോതി നിവാസ് കോളജ് ജങ്ഷനില്‍ ബസ് കാത്ത്‌നില്‍ക്കുമ്പോഴാണ് നാലു യുവാക്കള്‍ സമീപത്തെത്തിയത്. ഇവര്‍ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിക്കാണ് യുവതിയെ ഇവര്‍ വിട്ടയച്ചത്. വീട്ടിലെത്തിയ ശേഷം നടന്ന കാര്യങ്ങള്‍ യുവതി ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.