നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ; കാലി ടാങ്കിൽ 50രൂപയ്ക്ക് എണ്ണയടിച്ചു; നൽകിയത് 500ന്റെ നോട്ട്; ബാക്കി രൂപയെ ചൊല്ലി വാക്കേറ്റം; പിന്നാലെ 79കാരനായ ജീവനക്കാരനെ തല്ലിച്ചതച്ചു; രണ്ടുപേർ അറസ്റ്റിൽ; ചെങ്ങന്നൂരിലെ പെട്രോൾ പമ്പിൽ സംഭവിച്ചത്!

Update: 2025-02-22 04:26 GMT

ആലപ്പുഴ: പമ്പ് ജീവനക്കാർ ആക്രമണത്തിന് ഇരയാകുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. കൂടുതലും രാത്രി സമയങ്ങളിലാണ് ഇവർ അതിക്രമത്തിന് ഇരയാകുന്നത്. കൊടുക്കുന്ന പണത്തിനെ ചൊല്ലിയും ചിലർ മോഷണത്തിനും ഇരയാകുന്നു.ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് ചെങ്ങന്നൂരിലെ ഒരു പെട്രോൾ പമ്പിൽ നടന്നത്. ഒരു പെട്രോൾ പമ്പ് ജീവനക്കാരനായ വയോധികനെ അതിക്രൂരമായിട്ടാണ് രണ്ടു യുവാക്കൾ തല്ലിച്ചതച്ചത്.

ബാക്കി പണത്തെ കുറിച്ചുള്ള തർക്കമാണ് ഒടുവിൽ വാക്കേറ്റത്തിനും കൈയ്യകളിയിൽ വരെ എത്തിയത്. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ നമ്പർ പ്ലേറ്റില്ലാത്ത ഒരു സ്കൂട്ടറുമായിട്ടാണ് പമ്പിൽ എത്തിയതെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.

ചെങ്ങന്നൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ അതിക്രൂരമായിട്ട് മർദിച്ചു. ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ താമസിച്ചു എന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോൾ പമ്പ് ജീവനക്കാരനെ അതിക്രൂരമായി മർദിച്ചത്. കേസിൽ ഇപ്പോൾ പത്തനംതിട്ട ജില്ലക്കാരായ രണ്ടു പേർ പിടിയിലായി. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ സ്വദേശി അജു അജയൻ ( 19 ), ബിനു ( 19 ) എന്നിവരാണ് പോലീസ് വലയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

പമ്പിൽ എത്തിയ യുവാക്കൾ വാഹനത്തിൽ 50 രൂപയ്ക്ക് പെട്രോൾ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നൽകിയത്. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോൾ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.

ശേഷം പമ്പിൽ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കൾ വാഹനം റോഡരികിൽ നിർത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മർദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ വയോധികനായ ജീവനക്കാരൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ ഒടുവിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News