എന്താടി..നിനക്ക് കുഴപ്പം...!! തമ്മിൽ കണ്ടപാടെ കലി കയറി; ഒന്നും നോക്കാതെ പരസ്പ്പരം മുടിയോടെ പിടിച്ചുവലിച്ച് താഴെയിട്ടു; സഹികെട്ട് മുഖം കടിച്ചുപറിച്ചു; കൂടെ അമ്മയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന മകനും; ആ ഷോപ്പ് മുഴുവൻ ബഹളം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ കണ്ടുനിന്നവരുടെ കിളി പോയി
സോൻഭദ്ര: വാലൻ്റൈൻസ് ഡേ ഷോപ്പിംഗിനിടെ ഭർത്താവിനെയും കാമുകിയെയും ഭാര്യ കൈയ്യോടെ പിടികൂടിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഒരു ഷോപ്പിംഗ് മാളിൽ നാടകീയ രംഗങ്ങൾ. ഭാര്യയും കാമുകിയും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുകയും ഭർത്താവ് സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തതോടെയാണ് സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ത്രീകളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് റോബർട്ട്സ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ സിവിൽ ലൈൻസ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് സംഭവം. ഭർത്താവ് കാമുകിയുമായി വാലൻ്റൈൻസ് ഡേ ഷോപ്പിംഗിനെത്തിയതായിരുന്നു. ഇതിനിടെ, ഭാര്യ മകനുമായി അതേ മാളിലെത്തി. ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം നിൽക്കുന്നത് കണ്ടതോടെ ഭാര്യ ചോദ്യം ചെയ്യാനാരംഭിച്ചു. തർക്കം രൂക്ഷമായതോടെ ഭർത്താവ് തന്ത്രപരമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പിന്നാലെ, ഭാര്യയും കാമുകിയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പിന്നീട് ശാരീരിക ഏറ്റുമുട്ടലുമായി മാറി. ഇരുവരും പരസ്പരം മുടിയിൽ പിടിച്ച് വലിക്കുകയും കടിക്കുകയും തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി. ഏകദേശം 15 മിനിറ്റോളം സംഘർഷം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ. സംഘർഷത്തിനിടെ ഭാര്യയുടെ മകൻ കാമുകിയെ തല്ലാനും അമ്മയെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. മാളിലെ ജീവനക്കാർ ഇടപെട്ട് സ്ത്രീകളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഒടുവിൽ, പോലീസെത്തിയാണ് രംഗം നിയന്ത്രിച്ചത്. തുടർന്ന്, ഭാര്യ ഭർത്താവിനെതിരെ റോബർട്ട്സ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭർത്താവ് മറ്റൊരു സ്ത്രീക്ക് അമിത ശ്രദ്ധ നൽകുന്നുവെന്നായിരുന്നു പരാതി. ഇരുഭാഗങ്ങളെയും കേട്ട പോലീസ് ദമ്പതികളെ അനുരഞ്ജിപ്പിക്കാൻ ശ്രമിക്കുകയും ഭർത്താവിന് താക്കീത് നൽകുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് റോബർട്ട്സ്ഗഞ്ച് കോട്വാലി ഇൻചാർജ് ഇൻസ്പെക്ടർ രാംസ്വരൂപ് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ, കുടുംബ ബന്ധങ്ങളിലെ തകർച്ചയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇത് തുടക്കമിട്ടു.