വിവാഹചടങ്ങില്‍ വിളമ്പിയ ചിക്കന്‍ പീസ് കുറഞ്ഞു; വീണ്ടും ചോദിച്ചിട്ടും നല്‍കിയില്ല: യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയില്‍

Update: 2025-07-16 06:40 GMT

ബെംഗളൂരു: വിവാഹ വിരുന്നില്‍ കോഴിയിറച്ചി അധികം ആവശ്യപ്പെട്ടതിനെച്ചൊല്ലിയ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ബെളഗാവിയിലെ യാരഗട്ടി സ്വദേശിയായ വിനോദ് മാലഷെട്ടി (30)യെ പാചകക്കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയാണ് ചെയ്തത്. വിളമ്പിയ കോഴി വിഭവങ്ങളുടെ തോത് കുറവായതില്‍ വിനോദ് എതിര്‍ത്ത് പ്രതികരിച്ചതിനെ തുടര്‍ന്ന് പ്രതിയായ വിറ്റാല്‍ ഹാരുഗോപി കത്തി എടുത്ത് വിനോദിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് വീണ വിനോദിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടക്കുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നുവെന്നും അവിടെചേര്‍ന്ന മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിക്കാനായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. എന്നാല്‍ പ്രതി കത്തി ഉപയോഗിച്ച് നേരിട്ട് ആക്രമിച്ചുവെന്നാണ് അന്വേഷണം. ഹാരുഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൊലയ്ക്ക് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. വിവാഹ ആഘോഷങ്ങള്‍ ദുഖത്തില്‍ അവസാനിപ്പിച്ച സംഭവത്തില്‍ പ്രദേശവാസികള്‍ കടുത്ത ആശങ്കിയിലും നിരാശിയിലുമാണ്.

Tags:    

Similar News