'ഉമ്മ തന്നാലേ കൈ വിടൂ'; ഒന്‍പതുവയസുകാരിയോട് അതിക്രമം കാട്ടിയ 54-കാരന് 14 വര്‍ഷം കഠിനതടവ്; 26000 രൂപ പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്ന് അതിവേഗ പ്രത്യേക കോടതി

ഒന്‍പതുവയസുകാരിയോട് അതിക്രമം കാട്ടിയ 54-കാരന് 14 വര്‍ഷം കഠിനതടവ്

Update: 2026-02-04 12:10 GMT

തിരുവനന്തപുരം: ഒന്‍പതുവയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസില്‍ പ്രതിയായ വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫ് @എഡിസണ്‍ (54) നെ വിവിധ വകുപ്പുകളിലായി പതിനാല് വര്‍ഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം 3 വര്‍ഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നല്‍കണം എന്ന് കോടതി വിധിന്യായതില്‍ പറയുന്നു.

2024 ഒക്ടോബര്‍ മാസം ഇരുപതിന് വൈകിട്ട് 5.30 മണിയോടെ അടുത്താണ് സംഭവം. വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് വന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി ചൂണ്ടി കാണിച്ച അത് എടുത്ത് തരാന്‍ പ്രതി പറഞ്ഞു. അത് എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യില്‍ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാല്‍ മാത്രമേ കൈ വിടു എന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു. കുട്ടി കൈ വിടാന്‍ പറഞ്ഞിട്ടും പ്രതി വിട്ടില്ല. തുടര്‍ന്ന് കുട്ടി ഭയന്ന് ഉമ്മ നല്‍കി. കുട്ടി കരഞ്ഞ് അച്ഛനോട് പീഡനം പറഞ്ഞു. അച്ഛന്‍ വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍, അഡ്വ. സുരഭി പി എന്നിവര്‍ ഹാജരായി. വലിയതുറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ. എസ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കി.

Tags:    

Similar News