ഫ്ലാറ്റിന്റെ പതിനാറാമത്തെ നിലയിൽ നിന്നും 14കാരൻ വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം തിരുവനന്തപുരത്ത്
By : സ്വന്തം ലേഖകൻ
Update: 2025-07-16 13:54 GMT
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീകാര്യം സ്വദേശി പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രണവ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ വീണത്. പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്.