പത്തിൽ പഠിക്കുന്ന പെൺകുട്ടിയെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത് ആറാംക്ലാസുകാരൻ; നടുങ്ങി നാട്; ഞെട്ടിപ്പിക്കുന്ന സംഭവം കോഴിക്കോട്

Update: 2025-04-13 12:37 GMT

കോഴിക്കോട്: പത്തിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പതിമ്മൂന്നും പതിന്നാലും വയസുള്ള രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി വിവരങ്ങൾ. ഇവർ പെൺകുട്ടിയുടെ സുഹൃത്തുക്കൾ തന്നെയെന്നാണ് വിവരങ്ങൾ. ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ആറാംക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു എന്നുള്ളതാണ്.

പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News