എരഞ്ഞിപ്പുഴയിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു; രണ്ടുകുട്ടികളെ കാണാനില്ല; പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി; തിരച്ചിൽ തുടരുന്നു; ദാരുണ സംഭവം കാസർകോട്

Update: 2024-12-28 10:12 GMT

കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ കുട്ടി മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ. കൂടെ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടതായും വിവരങ്ങൾ ഉണ്ട്. സി​ദ്ധിഖിന്റെ മകൻ റിയാസാണ് മരിച്ചത്. രണ്ട് പേർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കാണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്.

മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. ഇവരിൽ റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു.

17 വയസാണ് റിയാസിന്. യാസീൻ (13), സമദ് (13) എന്നിവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തിൽപെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സ്ഥലത്ത് തിരച്ചിൽ ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

Tags:    

Similar News