ഓടുന്ന വാഹനത്തിൽ നിന്നും ഏലക്ക മോഷണം; കട്ടെടുത്തത് ഒരു ചാക്ക്; കേസിൽ മൂന്ന് പേർ പിടിയിൽ; സംഭവം ഇടുക്കിയിൽ

Update: 2024-12-28 15:59 GMT

അണക്കര: ഇടുക്കി അണക്കരയിൽ ഓടുന്ന വാഹനത്തിൽ നിന്നും ഏലക്കായ മോഷ്ടിച്ച മൂന്ന് പേരെ കുമളി പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് മധുര സ്വദ്ദേശികളാണ് അറസ്റ്റിലായവർ. ഒരു ചാക്ക് ഏലക്കയും നഷ്ട്ടപ്പെട്ടു.

പുറകെ മറ്റൊരു വാഹനത്തിൽ എത്തിയവർ ഏലക്ക കൊണ്ടുപോയി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. അണക്കരയിലെ ലേലം ഏജൻസിയിൽ നിന്നും ബോഡിനായ്ക്കന്നൂരിലേക്ക് ഏലക്ക കയറ്റി വരികയായിരുന്ന ലോറിയിലാണ് മോഷണം നടന്നത്.

തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളും മധുര സ്വദേശികളുമായ ജയകുമാർ, പ്രസാദ് മുരുകൻ, കനകരാജ് എന്നിവരാണ് അറസ്റ്റിലായത്. വാനിലെത്തിയ പ്രതികളിൽ ഒരാൾ ഓടുന്ന ലോറിക്ക് മുകളിൽ കയറിയ ശേഷം 52 കിലോ ഏലക്കയുണ്ടായിരുന്ന ഒരു ചാക്ക് പുറത്തേക്ക് തള്ളിയിട്ടു. അണക്കരക്കും മൂന്നാംമൈലിനും ഇടയിൽ വച്ചാണ് മോഷണം നടത്തിയത്.

പിന്നാലെ എത്തിയ വാഹനത്തിൽ വന്നയാൾക്ക് സംശയം തോന്നിയതോടെ ലോറി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെളിച്ചമുള്ള സ്ഥലം നോക്കി ഡ്രൈവർ ലോറി നിർത്തി. ഇതോടെ ലോറിയിൽ ഉണ്ടായിരുന്ന മോഷ്ടാവ് ഇറങ്ങി പുറകെയെത്തിയ വാനിൽ കയറി കടന്നുകളയുകയായിരുന്നു. 

Tags:    

Similar News