'മച്ചാനെ...ഇവിടെ എല്ലാം ഉണ്ട്'; വീട്ടിൽ പരിശോധനക്കെത്തിയ സ്‌ക്വാഡ് ഞെട്ടി; മെത്താംഫിറ്റമിനുമായി യുവാവിനെ പൊക്കി എക്സൈസ്; 17.23 ഗ്രാം വരെ പിടിച്ചെടുത്തു

Update: 2025-04-25 10:59 GMT

കാസർകോട്: മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസർകോട് ആണ് സംഭവം നടന്നത്. 17.23 ഗ്രാം വരെ പിടിച്ചെടുത്തു. ഉദുമ സ്വദേശിയായ മുഹമ്മദ്‌ റാസിഖ് പി.എം (29) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭ് കെ.എസും സംഘവുമാണ് റെയ്‌ഡ് നടത്തിയത്. സ്വന്തം വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു എന്നാണ് എക്സൈസിന് ലഭിച്ച വിവരം.

Tags:    

Similar News