നാട്ടുകാരുടെ ചെലവില്‍ ആര്‍.എസ്.എസ് ഗീതം തത്കാലം പാടേണ്ട; അത് ശാഖയില്‍ തന്നെ മതി; വന്ദേഭാരത് ട്രെയിനിലെ ഗണഗീതത്തിന് എതിരെ വി കെ സനോജ്

നാട്ടുകാരുടെ ചെലവില്‍ ആര്‍.എസ്.എസ് ഗീതം തത്കാലം പാടേണ്ട

Update: 2025-11-08 13:08 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചതിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാഗ്പൂരിലെ അപ്പൂപ്പന്മാര്‍ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചതെന്നും ജനങ്ങള്‍ നല്‍കിയ നികുതി പണം കൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

നാട്ടുകാരുടെ ചെലവില്‍ ആര്‍.എസ്.എസ് ഗീതം തത്കാലം പാടേണ്ടെന്നും അത് ആര്‍.എസ്.എസ് ശാഖയില്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ വാരാണസിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രധാനമന്ത്രി വന്ദേഭാരതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ വന്ദേഭാരതിന്റെയുള്ളില്‍ വെച്ച് വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ വിഡിയോ പിന്‍വലിക്കുകയായിരുന്നു.

ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ വന്ദേഭാരതിന്റെയുള്ളില്‍ വെച്ച് വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വിവാദമായതിനെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ വിഡിയോ പിന്‍വലിക്കുകയായിരുന്നു.

Tags:    

Similar News