വീടിനുള്ളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; തൊഴിലുറപ്പ് ജോലിക്കുപോയ മാതാവ് രാജി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്
Update: 2025-08-31 00:05 GMT
വണ്ടിപ്പെരിയാര്‍ (ഇടുക്കി): വീടിനുള്ളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം പുതുവല്‍ ആളൂര്‍ ഭവന്‍ രാജേഷിന്റെ മകള്‍ റോഷ്നി (14)യാണ് മരിച്ചത്.
തൊഴിലുറപ്പ് ജോലിക്കുപോയ മാതാവ് രാജി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അയല്‍വാസികളുടെ സഹായത്തോടെ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി സംസ്‌കാരം നടത്തി. കുമളി വെള്ളാരംകുന്ന് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു റോഷ്നി. സഹോദരി: രേഷ്മ. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.