16കാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ; സംഭവം വയനാട്ടിൽ
By : സ്വന്തം ലേഖകൻ
Update: 2025-07-16 15:01 GMT
വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മാനന്തവാടിയിലാണ് സംഭവം. 16കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.