'ആവശ്യമെങ്കില്‍ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന; പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധര്‍ ദേശവിരുദ്ധര്‍ തന്നെ'; ആഷിഖ് അബവിനെ കളിയാക്കി സന്ദീപ് വാര്യര്‍

ആവശ്യമെങ്കില്‍ പുതിയ സിനിമാ സംഘടനയുടെ പേര് മാറ്റുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു

Update: 2024-09-19 09:38 GMT

കൊച്ചി: ആഷിഖ് അബവിനെ പരിഹസിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ആവശ്യമെങ്കില്‍ പുതിയ സിനിമാ സംഘടനയുടെ പേര് മാറ്റുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചിരിക്കുന്നത്.'ആവശ്യമെങ്കില്‍ പേരുമാറ്റുമെന്ന് സുഡാപ്പി സിനിമാ സംഘടന . പേര് മാറ്റിയാലും ഇല്ലെങ്കിലും ദേശവിരുദ്ധര്‍ ദേശവിരുദ്ധര്‍ തന്നെ.'- എന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

ആഷിഖ് അബുവിന്റെ പോസ്റ്റ് ചുവടെ

ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.ആഷിഖ് അബുവിന്റെ പോസ്റ്റ്‌സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുരോഗമന ആശയങ്ങളില്‍ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. Progressive Malayalam filmmakers Association എന്നതാണ് ആശയം.സംഘടന ഔദ്യോഗികമായി നിലവില്‍ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കും. നിര്‍മാതാവ് മുതല്‍ പോസ്റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ filmmakers ആണ് എന്നതാണ് കാഴ്ചപ്പാട്.

സിനിമയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഭരണ സമിതിയില്‍ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവില്‍ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും.അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ membership ക്യാമ്പയിന്‍ ആരംഭിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂര്‍ണരൂപം പ്രാപിക്കും.വാര്‍ത്തകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍, സംഘടനയുടെ ആലോചനാഘട്ടത്തില്‍ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്.

ചര്‍ച്ചയില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ ആ കത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത സംഘടനയില്‍' 'ഭാരവാഹികള്‍' എന്ന പേരില്‍ കത്തില്‍ പേരുണ്ടായവരുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വരികയും ചെയ്തു. ഈ ഘട്ടത്തില്‍ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഈ അറിയിപ്പ്.താത്കാലിക കമ്മറ്റിക്ക് വേണ്ടി

ആഷിഖ് അബു, രാജീവ് രവി, കമല്‍ കെ എം. അജയന്‍ അടാട്ട്.

Progressive Malayalam Filmmakers Association

Kochi.

Tags:    

Similar News