രണ്ട് ലക്ഷം ഫോളോവേഴ്‌സ്, ഇൻസ്റ്റഗ്രാമിൽ താരം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളോ?

Update: 2026-02-09 11:33 GMT

കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സജീവ സാന്നിധ്യമായിരുന്നു ചിന്നു പാപ്പു. ഇവർക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News