എറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്
എറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞു
By : സ്വന്തം ലേഖകൻ
Update: 2024-11-14 17:30 GMT
കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിനിടെ, എറണാകുളം കളമശേരിയില്‍ അലഞ്ഞു തിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതര പരിക്കേറ്റു. കളമശ്ശേരി പുതിയ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. പരിക്കേറ്റ യുവാക്കളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.