ബീനാച്ചിയിൽ മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-05 17:09 GMT
സുൽത്താൻബത്തേരി: വയനാട് ബീനാച്ചിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടു കാറുകളും ഒരു ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.മീനങ്ങാടി തണ്ടേക്കാട് സ്വദേശി ജോഷ്വാ (20), കാക്കവയല്‍ വാലുപൊയില്‍ സിനാന്‍ (19), ബത്തേരി മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
പരിക്കേറ്റ മൂന്നുപേരും വയനാട് സ്വദേശികളാണ്. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.ബീനാച്ചിയും എക്‌സ് സര്‍വീസ്മെന്‍ കോളനിക്കടുത്ത് വെച്ച് രണ്ട് കാറുകൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടയിൽപെട്ടാണ് ബൈക്ക് യാത്രികന് പരിക്ക് പറ്റിയത്.