പാഞ്ഞെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ച് അപകടം; ഉഗ്ര ശബ്ദത്തിൽ നടുക്കം; കോഴിക്കോട് മുക്കത്ത് മൂന്നു വയസുകാരന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ

Update: 2025-10-08 14:30 GMT

കോഴിക്കോട്: കോഴിക്കോട് മുക്കം നെടുമുക്ക് കാരശ്ശേരിയിൽ സ്വകാര്യ ബസ് ഇടിച്ചാണ് മൂന്നു വയസുകാരൻ ദാരുണമായി മരിച്ചത്. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിയുടെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതിനെത്തുടർന്ന് സ്കൂട്ടർ റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം സ്കൂട്ടറിലുണ്ടായിരുന്ന മുഹമ്മദ് ഹിബാൻ തെറിച്ച് വീഴുകയും ബസ്സ് ഇടിച്ചു കയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാത ഉപരോധിച്ചു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഈ അപകടം റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.

Tags:    

Similar News