നിയന്ത്രണം വിട്ട സ്‌കൂട്ടർ ടെംപോ ട്രാവലറിടിച്ചു; യുവാവിന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-27 08:58 GMT
കണ്ണൂർ: ടെംപോ ട്രാവലറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചിറ്റാരിക്കാൽ കാരമല സ്വദേശി ആൽബർട്ടാണ് (20) അപകടത്തിൽ മരിച്ചത്. ഇന്നലെ ചിറ്റാരിക്കാൽ-ചെറുപുഴ റോഡിൽ നയര പെട്രോൾ പമ്പിന് സമീപമാണ് സംഭവം. പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുവരികയായിരുന്ന ടെംപോ ട്രാവലറിൻ്റെ പിന്നിൽ നിയന്ത്രണം വിട്ടുവന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ടെംപോ ട്രാവലറിനടിയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ആൽബര്‍ട്ടിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.