കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ആശുപത്രിയിൽ പോയി മടങ്ങവെ; സംഭവം കോഴിക്കോട്

Update: 2025-08-30 11:20 GMT

കോഴിക്കോട്: കുറ്റ്യാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നാദാപുരം സ്വദേശി പോക്കൻവീട്ടിൽ ഷംസീർ (36) ആണ് മരണപ്പെട്ടത്. കുറ്റ്യാടി കടേക്കൽചാൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ഷംസീർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഷംസീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരിയിൽ നിന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് വരുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

നാദാപുരം പോക്കൻ വീട്ടിൽ അന്തുരുവിൻ്റെയും സുബൈദയുടെയും മകനാണ് ഷംസീർ. ഭാര്യ വഹീമ. അപകടത്തിൽ മരിച്ച ഷംസീറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    

Similar News