സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ അമിതവേഗത്തിലെത്തി പാഞ്ഞുകയറി; 10 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദാരുണ സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാര്‍ പാഞ്ഞുകയറി അപകടം. അപകടത്തിൽ പത്ത് സ്ത്രീ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പാലക്കാട് പുളിങ്ങൂട്ടം കണ്ണമ്പ്രയിൽ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടയൊണ് ദാരുണമായ അപകടമുണ്ടായത്.
പ്രദേശത്തെ വീടിന്‍റെ വാര്‍പ്പ് ജോലി കഴിഞ്ഞ് വാഹനം കാത്തു നിൽക്കുകയായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് റോഡിലൂടെ പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ ഏഴുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്കും മാറ്റി. തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൂന്നുപേരുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.