നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം വടകരയിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-10 12:41 GMT
കോഴിക്കോട്: സ്വകാര്യ ബസ് മതിലിൽ ഇടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്. വടകരയിലാണ് സംഭവം നടന്നത്. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയും ചെയ്തു. ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇരിക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.