എതിരെ വന്ന ബസിൽ തട്ടി അപകടം; നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചുകയറി; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; നിരവധി യാത്രക്കാർക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-10-27 14:52 GMT
കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ സ്വകാര്യബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടേയും നില ഗുരുതരമല്ല. മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസിന്‍റെ ഒരു വശത്തിടിച്ചശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.