കടുത്തുരുത്തിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചത് പൂഴിക്കോല്‍ സ്വദേശി
കടുത്തുരുത്തിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
Update: 2025-06-19 17:30 GMT
കൊച്ചി: കടുത്തുരുത്തിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കടുത്തുരുത്തി മാന്നാര്‍ മഞ്ചാടിയില്‍ മണിയപ്പനാ(63 )ണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.50 ഓടെ കടുത്തുരുത്തി വൈക്കം റൂട്ടില്‍ പാലത്തിനു സമീപമായിരുന്നു അപകടം.
കോട്ടയം - വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.എം ബസാണ് അപകടത്തിനിടയാക്കിയത്. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് മുന്നില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ ബസ് കയറിയിറങ്ങിയതായി പൊലീസ് പറഞ്ഞു