മട്ടന്നൂര്‍ പഴശ്ശി പുഴയില്‍ കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി; കുറ്റ്യാടി സ്വദേശിനി അബദ്ധത്തില്‍ പുഴയില്‍ വീണത് അവധിക്കാലത്ത് ബന്ധുവീട്ടില്‍ എത്തിയപ്പോള്‍
മട്ടന്നൂര്‍ പഴശ്ശി പുഴയില്‍ കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ :മട്ടന്നൂര്‍ നഗരസഭയിലെ വെള്ളിയമ്പ്ര ഏലന്നൂരില്‍ പഴശി പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇര്‍ഫാനയാ (18) ണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടി പുഴയില്‍ വീണത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതോടെ അഗ്‌നിശമന സേനയും പോലിസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും തിങ്കളാഴ്ച്ച ഉച്ചയോടെ കണ്ടെത്തിയത് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവധിക്കാലത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു.