നിയന്ത്രണം വിട്ടെത്തിയ കാർ മീൻകടയിലേക്ക് ഇടിച്ചു കയറി വൻ അപകടം; കച്ചവടക്കാരന് ദാരുണാന്ത്യം; സംഭവം വടക്കൻ പറവൂരിൽ

Update: 2025-04-05 13:17 GMT

കൊച്ചി: കാർ മീൻകടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരന് ദാരുണാന്ത്യം. പട്ടണം സ്വദേശി സജീവ് (60) ആണ് മരിച്ചത്. വടക്കൻ പറവൂർ പട്ടണത്തായിരുന്നു സംഭവം. തളിക്കുളത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സജീവിന്റെ മീൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags:    

Similar News