ബൈക്കിന്റെ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം; തലയ്ക്ക് മാരക പരിക്ക്; അപകടം ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ

Update: 2025-04-16 11:41 GMT

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഭിത്തിയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. പന്തളം സ്വദേശി സൂരജ് എസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച‌ രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.

വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങി എത്തിയത്. സുരേഷ് കുമാറും ശ്രീലേഖയുമാണ് മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. സൂരജിന്‍റെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News