സ്കൂട്ടറിൽ കാറിടിച്ച് അപകടം; 60 കാരന് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-04-16 17:30 GMT
കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറില്‍ വാഹനാപകടത്തില്‍ 60 കാരന്‍ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടില്‍ കെടി ശ്രീധരന്‍ ആണ് മരിച്ചത്. ശ്രീധരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.
കപ്പുറം റോഡില്‍ നിന്ന് താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.