നായ റോഡിനു കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-04-11 13:55 GMT
പാലക്കാട്: നായ റോഡിനു കുറുകെ ചാടി ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.പാലക്കാട് കോട്ടായിലാണ് സംഭവം നടന്നത്. ആനിക്കോട് വെള്ളയംകാട് വീട്ടിൽ പരേതനായ രാധാകൃഷ്‌ണന്റെ മകൻ മുരളിയാണ് (37) മരിച്ചത്. പാലക്കാട് - വാളയാർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ മുരളി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം നടന്നത്.
നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റ യുവാവിനെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ഒന്നും ഫലവത്തായില്ല. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.