വീടിന്റെ താക്കോല്‍ദാന പരിപാടിയില്‍ പങ്കെടുത്തു; ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

Update: 2025-09-12 08:49 GMT

കോഴിക്കോട്: നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന പരിപാടിയില്‍ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്‌ക്കെതിരെയാണ് പാര്‍ട്ടി തല നടപടി സ്വീകരിച്ചത്. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്.

നിര്‍ധന കുടുംബത്തിന് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നല്‍കിയ വീടിന്റെ താക്കോല്‍ദാന പരിപാടിയില്‍ ആയിരുന്നു പ്രസിഡണ്ട് പങ്കെടുത്തത്. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയതിനുമാണ് പ്രമീളയ്‌ക്കെതിരെ നടപടി എടുത്തത്.

Similar News