ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി സൊസൈറ്റി രണ്ടാം വാര്‍ഷിക സമ്മേളനം ഇന്ന് തുടങ്ങും
കൊച്ചി: ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാര്‍ഷിക സമ്മേളനം ഇന്ന് കൊച്ചിയില്‍ തുടങ്ങും. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്‍കുടല്‍ ക്യാന്‍സറുകളുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷത്തെ സമ്മേളനം. വിദഗ്ധര്‍ നയിക്കുന്ന നോണ്‍-ഓപ്പറേറ്റീവ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള പ്രത്യേക സെക്ഷനും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ ലെ മെറിഡിയന്‍ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുകള്‍, മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ക്യാന്‍സറുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘടനയാണ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി സൊസൈറ്റി.