നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം; അപകടം അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കവേ; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി; കണ്ണീരോടെ ഉറ്റവർ!
By : സ്വന്തം ലേഖകൻ
Update: 2025-05-11 11:20 GMT
തിരുവനന്തപുരം: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നാവായിക്കുളത്ത് ആണ് ദാരുണ സംഭവം നടന്നത്. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് ദാരുണമായി മരിച്ചത്.
ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തുമ്പോൾ ആണ് റിസ്‌വാനയുടെ ജീവൻ എടുത്തത്.
ഇന്ന് രാവിലെ 10 മണിയോടെ അയൽവാസിയുടെ പുരയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. അപകടത്തിൽ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.