നിയന്ത്രണം വിട്ടെത്തിയ ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം; മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം കൊല്ലം ചിതറയിൽ
By : സ്വന്തം ലേഖകൻ
Update: 2025-07-07 11:38 GMT
കൊല്ലം: ചിതറയിൽ നടന്ന റോഡ് അപകടത്തിൽ ബൈക്ക് യാത്രികനായ മധ്യവയസ്കന് ദാരുണാന്ത്യം. ചിതറ കിഴക്കുംഭാഗം സ്വദേശി ഗോപകുമാറാണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു.
ഗോപകുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.