തെരുവുനായ കുറുകെ ചാടിയതും അപകടം; നിയന്ത്രണം വിട്ടെത്തിയ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം മലപ്പുറത്ത്

Update: 2025-07-13 13:30 GMT

മലപ്പുറം: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മങ്കട കർക്കിടകത്താണ് ദാരുണ സംഭവം നടന്നത്. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ മരിക്കുകയും ഓട്ടോറിക്ഷയിലെ മറ്റു മൂന്ന് യാത്രക്കാരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടം ഉണ്ടായ ഉടനെ തന്നെ നൗഫലിനെ നാട്ടുകാർ മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News